ശൈശവം , കൌമാരം, വാർദ്ധക്ക്യം, ഇതാണ് ഒരു മനുഷ്യജീവന്റെ പ്രധാന മൂന്ന് ഘ്ട്ടങ്ങൾ.
ശൈശവത്തിൽ നമ്മൾ കൂടുതൽ ചിലവഴിക്ക്യുന്നതും അമ്മയോട് കൂടെ ആണെങ്കിലും നമ്മുടെ ആവശ്യങ്ങൾ (കളിപ്പാട്ടം, കുപ്പായം, മധുരപലഹാരങ്ങൾ ) നിറവേറ്റി തരുന്നത് അച്ഛനാണ് എന്നത് കൊണ്ട് നമുക്ക് അച്ഛനോട് ഒരു താല്പര്യം ഒക്കെ ഉണ്ടായിരിക്ക്യും. പയ്യെ പയ്യെ അത് മാറി തുടങ്ങും. പലപ്പോഴും നമ്മൾ കാണുന്ന അച്ഛൻ നമ്മളോട് അധികം ചിരിക്ക്യാത്ത നമ്മൾ കുറച്ച് ഭയക്കുന്ന അല്ലെങ്കിൽ പേടി തോന്നുന്ന രൂപമാണ്. അച്ഛനെ കണ്ടാൽ നമ്മൾ കളിയെല്ലാം നിർത്തി ഓടി പാടപുസ്തകത്തിന്റെ മുന്നിൽ വന്നിരിക്ക്യും.
നമ്മുടെ ചേഷ്ട്ടകളിലെ നർമ്മങ്ങൾ കണ്ട് കൊണ്ട് അവർ നമ്മൾ കാണാതെ ചിരിക്കുന്നു. നമ്മുളിലെ കുസ്രുതികളും കുറുംബുകളും ഒരുപക്ഷേ അമ്മയേക്കാൾ അധികം ഇഷ്ടം അച്ഛനാണ്. പക്ഷേ അത് നമ്മുടെ മുന്നിൽ കാണിക്ക്യുകയില്ല.
ഒന്ന് ആലോചിച്ച് നൊക്കൂ…..നിങ്ങളുടെ അച്ഛനും അങ്ങിനെയല്ലേ……?
അച്ഛന്മാർ സ്നേഹം പുറമെ കാണിക്ക്യുന്നത് വളരെ വിരളമാണ്.
എന്തിനാണ് അവർ അവരുടെ സ്നേഹം മറച്ച് പിടിക്ക്യുന്നത്……?
അച്ഛനും മക്കൾക്കും ഇടയിൽ ഇഷ്ടമില്ലാഞ്ഞിട്ടും അവർ മതിലുകൾ സ്രുഷ്ടിക്ക്യുന്നതെന്തിനാണ്…..?
എന്തിനാണ് അവർ ഇഷ്ടമില്ലാഞ്ഞിട്ടും സ്വയം അങ്ങിനെ ആയി തീരുന്നത്….? നമ്മൾ ഒന്ന് കരപറ്റി കാണുന്നത് വരെ ഇതേ പ്രക്രുതം ആയിരിക്ക്യും അവരുടേത്. സത്സ്വഭാവിയായ ഒരു പുത്രൻ അല്ലെങ്കിൽ ഒരു പുത്രി, അവരുടെ ഭാവി. അത് മാത്രമാണ് അവരെ ഇങ്ങനെ ഒരു വേഷം കെട്ടാൻ നിർബന്ധിതമാക്കുന്നത്.
അധികം സന്തോഷിച്ചാൽ സങ്കടപെടേണ്ടി വരുമോ എന്ന് ഭയന്ന് സന്തോഷങ്ങളെല്ലാം പുറമെ കാണിക്ക്യാതെ കുടുംബത്തിന് വേണ്ടി കടിനപ്രയത്നം ചെയുന്നവരാണ് അച്ഛന്മാർ. ഞാൻ ഒന്ന് വീണുപോയാൽ പിന്നെ എന്റെ കുടുംബത്തിന് ആരുണ്ട് എന്ന ചിന്ത മനസ്സിൽ യഥാസമയവും അലട്ടികൊണ്ടിരിക്ക്യുബോളും കടിനാദ്ധ്വാനികൾ ആയി കർമ്മപാന്ഥാവിൽ ശരണമന്ത്രങ്ങൾ ചൊല്ലികോണ്ട് അവർ കുടുംബത്തിന് വേണ്ടി മാത്രം നിലകൊള്ളുന്നു. സ്വയം ജീവിക്ക്യാൻ മറന്ന് കൊണ്ട് കുടുംബത്തിലെ മറ്റുള്ളവരുടെ സന്തോഷത്തിൽ അവർ സന്തോഷം കണ്ടെത്തുന്നു.
എന്നിട്ടും ഒരു കൌമാരക്കാരന്റെ മനസ്സിൽ അച്ഛൻ എന്നും ഒരു പരാതി ആണ്. അച്ഛന്റെ ഉപദേശങ്ങൾ അവന് ഇഷ്ടം അല്ല. അച്ഛൻ പറയുന്നതിനോടെല്ലാം അവന് പുശ്ഛമാണ്. ജീവിച്ച് തുടങ്ങിയിട്ടുപോലും ഇല്ലാത്ത അവൻ അച്ഛനെ ഉപദേശിക്ക്യാൻ തുടങ്ങും. പഴയ മനസ്സുള്ള അച്ഛന് ആധുനിക സംസ്ക്കാരത്തിൽ അറിവ് കുറവായിരിക്ക്യും ആ അറിവ് കുറവിന് കാരണം നമ്മൾ എന്ന മക്കൾ തന്നെയാണ്. നമുക്ക് വേണ്ടി ജീവിക്ക്യുന്നതിനിടയിൽ ആധുനിക ലോകത്ത് എന്താണ് സംഭവിക്ക്യുന്നത് എന്ന് ശ്രദ്ധിക്ക്യാൻ സമയം കിട്ടി കാണില്ല പാവത്തിന്.
അങ്ങനെ ഒരായുസ്സ് മുഴുവൻ മക്കൾക്ക് വേണ്ടി ജീവിച്ച അച്ഛനമ്മമാരെയാണ് ആധുനിക ലോകം വ്രുദ്ധസദനങ്ങളിൽ ആക്കുന്നത്.
പറയൂ….ഇവിടെ ആരാണ് തെറ്റുക്കാർ….?
പറയൂ….ഇവിടെ ആരാണ് തെറ്റുക്കാർ….?
ഒരായുസ്സ് മുഴുവൻ മക്കൾക്ക് വേണ്ടി ജീവിച്ച അച്ഛനമ്മമാരോ…..?
അതോ വിധിയുടെ വിളയാട്ടമോ…..?
അതോ വിധിയുടെ വിളയാട്ടമോ…..?
അതോ കാലത്തിന്റെ അതിവേഗതയോ…..?
അതോ ഉപയോഗശൂന്ന്യമായതെല്ലാം വലിച്ചെറിയാൻ ശീലിച്ചുകൊണ്ടിരിക്ക്യുന്ന മക്കൾ എന്ന മനുഷ്യ മസ്തിഷ്ക്കമോ…..?
മുജന്മത്തിലെ ശത്രുക്കൾ ആണ് ഈ ജന്മത്തിൽ മക്കളായി പിറക്കുക എന്ന ഒരു വിശ്വാസം ഉണ്ട്. ഇനി അങ്ങനെ അടിച്ചേൽപ്പിക്ക്യപ്പെട്ട എന്തെങ്കിലും വിശ്വാസങ്ങൾ ആണോ…?
പറയൂ….മക്കളോടാണെന്റെ ചോദ്യം…..!!!
ഇതൊനൊരുത്തരം കണ്ടുപിടിക്ക്യാൻ മക്കൾക്ക് കഴിയാത്തിടത്തോളം കാലം ഈ കഥ കാതുകളുടെ കൂടപിറപ്പെന്ന പോലെ കാലാകാലങ്ങളോളം നമ്മളോട് കൂടെ തന്നെ ഉണ്ടാകും.
മക്കൾ അറിയാതെ കടന്ന് പോകുന്ന ചില സംഭവങ്ങൾ ഉണ്ട് നമ്മുടെ വീടുകളിൽ. അതിൽ ഒന്നാണ് നമ്മുടെ വീടുകളിലെ അത്താഴം. നമ്മുടെ കുഞ്ഞ് നാളുകളിൽ നമ്മൾ വയറ് നിറച്ച് അത്താഴം കഴിച്ച് കിടന്ന് ഉറങ്ങിയതിന് ശേഷമാണ് നമ്മുടെ അച്ഛനും അമ്മയും അത്താഴം കഴിക്ക്യുന്നത്. പാതിമയക്കത്തിൽ എന്നും നമ്മൾ കേൾക്കുന്ന ഒരു വാചകം ഉണ്ട് “മക്കൾ കഴിച്ചിട്ടല്ലേടി കിടന്നത്’ എന്ന് അച്ഛൻ അമ്മയോട് ചോദിക്ക്യുന്ന വാചകം. ഒന്നോ രണ്ടോ ദിവസം അല്ല ഇങ്ങനെ. നമ്മുടെ ശൈശവ കാലഘട്ടം കഴിയുന്നതു വരേയും ഇങ്ങനെയാണ്. നാം സുഭിക്ഷമായി കഴിച്ച് കോട്ടുവായ് ഇട്ട് കിടന്നുറങ്ങുംബോളും നാം അറിയുന്നില്ല അടുക്കളയിൽ ഇനി ഒരാൾക്ക് പോലും ഉള്ള ഭക്ഷണം ഉണ്ടോ ഇല്ലയോ എന്ന്.
പലപ്പോഴും കാണുമായിരിക്കില്ല.
പരാതി പറഞ്ഞിട്ടുണ്ടോ അവർ നിങ്ങളോട്….?
മക്കളോടാണെന്റെ ചോദ്യം….!!!
പറഞ്ഞ് കാണില്ല. അതാണ് മതാപിത്രു ബന്ധത്തിന്റെ മഹത്വം. സങ്കടങ്ങൾ അവരിലൊതുങ്ങി നിൽക്കുന്നു. സംന്തോഷങ്ങൾ മാത്രം അവർ മക്കളിലേക്ക് പകർന്നു തരുന്നു.
മാതാ പിതാ ഗുരു ദൈവം എന്ന് കാതുകളിൽ ഓതി തന്ന ഗുരുക്കന്മാരെ പോലും ഇന്നത്തെ ജനത ഓർക്കുന്നില്ല, അല്ലെങ്കിൽ അറിഞ്ഞുകൊണ്ട് ഓർക്കാൻ ഇഷ്ടപെടുന്നില്ല.
ദൈവത്തിന് നാലാം സ്ഥാനം ആണ്. “മനുഷ്യൻ മതങ്ങളെ സ്രുഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സ്രുഷ്ടിച്ചു, മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേർന്ന് മണ്ണ് പങ്ക് വെച്ചു മനസ്സ് പങ്ക് വെച്ചു” എന്ന അർത്ഥവത്തായ ഒരു പഴയ ഗാനം ഉണ്ട്. ആ ദൈവത്തിനു വേണ്ടി നിലകൊള്ളുന്ന മതങ്ങൾക്ക് വേണ്ടി മനുഷ്യൻ ഭൂമിയിൽ ചോരകളമൊരുക്കുന്നു. എന്നിട്ടും അതിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്ന മാതാവിനേയും പിതാവിനേയും ആർക്കും ആവശ്യമില്ല.
കാരണം എന്താണ്…….?
മക്കളോടാണെന്റെ ചോദ്യം…..!!!
ഞാൻ എന്റെ ഒരു അനുഭവം പറയട്ടെ….
എന്നെ തല്ലുന്ന ദിവസങ്ങളിലെ രാത്രികളിൽ എന്നും അച്ഛൻ എന്നോടൊപ്പമുണ്ടായിരിക്ക്യുമായിരുന്നു. പാതിമയക്കത്തിലും ആ കരസ്പർശം ഞാൻ അറിയുമായിരുന്നു. നമ്മളെ ഒന്ന് തല്ലുംബോൾ ചങ്കിൽ ഒരു കത്തി കുത്തിയിറക്കുന്ന വേദന ആ അച്ഛനിൽ ഉണ്ടെന്ന് ഞാൻ മനസിലാക്കാൻ തുടങ്ങിയ കാലം മുതൽ ആ അച്ഛൻ ആണെന്റെ ഏറ്റവുമടുത്ത സുഹുർത്തും എന്റെ ജീവിത വഴിക്കാട്ടിയും.
നമ്മളിൽ പക്വത വരുന്നത് വരെ അവർ നമ്മളെ ഉപദേശിച്ചു കൊണ്ടിരിക്ക്യും. ആ ഉപദേശങ്ങൾ ആണ് മക്കളെ അച്ഛനിൽ നിന്നും അകറ്റുന്നത്. കാരണം കൌമാരക്കാർ ഉപദേശങ്ങളെ ഇഷ്ടപെടുന്നില്ല. താൻ എല്ലാത്തിനും ഒത്ത് വളർന്നു എന്ന കൌമാരക്കാരന്റെ മൂഡവിചാരം അവന്റെ മനസ്സിൽ നിന്നും മായുന്നത് വരെ ഓരോ അച്ഛന്റെ ഉള്ളിലും തീയാണ്. അതു കഴിഞ്ഞാൽ പിന്നെ അവർ മക്കളുടെ ഉപദേശങ്ങളെ ഏറ്റെടുക്കാൻ തുടങ്ങും.
സമയം ആർക്കുവേണ്ടിയും കാത്തുനിൽക്കാറില്ല എന്ന് പറഞ്ഞത് പോലെ അച്ഛൻ എന്ന വാക്കിന്റെ അർത്ഥം മക്കൾ മനസിലാക്കി വരുംബോളേക്ക്യും മക്കൾ വാർദ്ധക്ക്യത്തിൽ ഏത്തിയിരിക്ക്യും. അപ്പോൾ അത് ആഗ്രഹങ്ങൾ മാത്രമായി ഒന്നും ചെയ്യാൻ കഴിയാത്ത വിധം കാലം മണ്മറഞ്ഞ് പോയിരിക്ക്യും.
അങ്ങനെ ഒരു അവസ്ഥക്ക് തയ്യാറെടുക്കണോ അതോ സ്നേഹിക്ക്യാൻ മാത്രം അറിയാവുന്ന നല്ല മക്കൾ ആവാൻ ശ്രമിക്ക്യണോ…..?
തീരുമാനം നിങ്ങൽക്ക് വിട്ടിരിക്ക്യുന്നു….
ഇനിയെങ്കിലും നമുക്ക് സ്നേഹിക്ക്യാൻ മാത്രം അറിയാവുന്ന നല്ല മക്കൾ ആവാൻ ശ്രമിച്ച് കൂടെ…?
“സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം”
“ഞാനൊന്നു കരയുംബോൾ അറിയാതെയുരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം”
“കല്ലെടുക്കും കളിതുംബിയെ പോലെ ഒരുപാടുനോവുകൾക്കിടയിലും
പിഞ്ചിരി ചിറകുവിടർത്തുമെന്നച്ഛൻ”
“എന്നുമെൻ പുസ്തക താളിൽ മയങ്ങുന്ന നന്മതൻ പീലിയാണച്ഛൻ”
“കടലാസുതോണിയെ പോലെന്റെ ബാല്യത്തിലൊഴുകുന്നൊരോർമ്മയാണച്ഛൻ”
“ഉടലാർന്ന കാരുണ്യമച്ഛൻ, കൈവന്ന ഭാഗ്യമാണച്ഛൻ”
“അറിയില്ലെനിക്കേത് വാക്കിനാൽ അച്ഛനെ വാഴ്ത്തുമെന്നറിയില്ലയിന്നും”
“എഴുതുമീ സ്നേഹാക്ഷരങ്ങൾക്കുമപ്പുറം അനുഭവ സങ്കൽപ്പമച്ഛൻ“
“അണയാത്ത ദീപമാണച്ഛൻ സ്നേഹാർദ്ധ്ര സന്ദേശമാണച്ഛൻ”














Well done dear....! Jeevitha yaadarthyangal athintey poornathayil kurichitta entey anujanu oraayiram aasamsakal......!!! keep write the blog,I am waiting more from you.
ReplyDeletePravi