സ്വപ്നങ്ങൾ കാണാത്തവരായി ആരെങ്കിലും ഉണ്ടോ…..?
കണ്ണടച്ച് ഉത്തരം പറയാം അല്ലേ ഇല്ല എന്ന്…
എന്താ അങ്ങിനെ അല്ലേ….? നിങ്ങളുടെ ജീവിതവും ഒരു പരിധി വരെ മുന്നോട്ട് നയിക്ക്യുന്നത് ഇതേ സ്വപ്നങ്ങൾ അല്ലേ….?
സ്വപ്നങ്ങൾ കാണുന്ന രീതിയിൽ വ്യത്യാസം ഉണ്ടായിരിക്ക്യും എങ്കിലും സ്വപ്നങ്ങൾ കാണാത്തവർ ആരും ഉണ്ടായിരിക്ക്യുകയില്ല.
സ്വപ്നങ്ങളെ ആഗ്രഹങ്ങൾ ആയി കാണുന്നവരുണ്ട്, ആഗ്രഹങ്ങളെ സ്വപ്നങ്ങൾ ആയി കാണുന്നവരും ഉണ്ട്. ആഗ്രഹങ്ങളെ സ്വപ്നങ്ങൾ ആയി കാണുന്നതിലും എനിക്കിഷ്ടം സ്വപ്നങ്ങളെ ആഗ്രഹങ്ങൾ ആയി കാണുന്നതിലാണ്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം ആണ് കേട്ടോ…നിങ്ങൾക്ക് നിങ്ങളുടെ ചോയ്സ് തിരഞ്ഞെടുക്കാം.
വ്യക്തി ചിന്തകൾക്ക് അനുസ്രുതമായി സ്വപ്നങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുന്നത് വളരെ സ്പഷ്ടമായ കാര്യം ആണ്, എങ്കിലും സ്വപ്നപഥങ്ങളിൽ എത്തിചേരുന്നവർ വളരെ വിരളമായിരിക്ക്യും. കാണുന്ന സ്വപ്നങ്ങൾ എല്ലാം ഫലിച്ചാൽ കാലത്തിൻ കല്പനെക്ക്യെന്തു മൂല്യം അല്ലേ…?
ലോകമാകെ പാടിനടക്കുന്ന ഒരു സത്യവചനമുണ്ട് “കൊതിച്ചതല്ല വിധിച്ചതേ കിട്ടൂ എന്ന്”. അതിൽ നിന്നും വളരെ സ്പഷ്ടമാകുന്ന മറ്റൊരു കാര്യം കൂടി ഉണ്ട്, നമ്മളെയെല്ലാം നിയന്ത്രിക്ക്യുന്ന ഒരു ശക്തി ഉണ്ട് എന്നത്. ആ ശക്തിശ്രോതസ്സിന്റെ ഇച്ഛാശക്തിക്ക്യനുസ്രുതമായ സ്വപ്നങ്ങൾ കാണുവാൻ ഭാഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്ക്യാനേ നമുക്ക് കഴിയൂ.
എങ്കിലും സ്വപ്നങ്ങൾക്ക് ജീവിതത്തിൽ വളരെ വലിയ പങ്കുണ്ട്.
ഞാൻ എന്റെ ഒരു അഭിപ്രായം പറയട്ടെ…!!
സ്വപ്നങ്ങൾ ഉള്ളിടത്തേ ആഗ്രഹങ്ങൾ ഉള്ളൂ…….
ആഗ്രഹങ്ങൾ ഉള്ളിടത്തേ അനേഷണങ്ങൾ ഉള്ളൂ…..
അനേഷണങ്ങൾ ഉള്ളിടത്തേ പ്രയത്നങ്ങൾ ഉള്ളൂ…..
പ്രയത്നങ്ങൾ ഉള്ളിടത്തേ കർമ്മങ്ങൾ ഉള്ളൂ…..
കർമ്മങ്ങൾ ഉള്ളിടത്തേ ആരാധനയും വിശ്വാസങ്ങളൂം ഉള്ളൂ….. (ഭഗവത് ഗീതയിൽ ഒരു മഹത് വചനമുണ്ട്. “കർമ്മമാണ് ആരാധനയും കർമ്മം തന്നെയാണ് വിശ്വാസവും എന്ന്” )
ആരാധനയും വിശ്വാസങ്ങളും ഉള്ളിടത്തേ വിജയങ്ങളും ഉള്ളൂ…….
“സ്വപ്നങ്ങൾ, സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ…..
നിങ്ങളീ ഭൂമിയിൽ ഇല്ലാതിരുന്നെങ്കിൽ നിശ്ചയം ശൂന്യമീ ലോകം…” എന്ന് മഹാകവിയും പണ്ഢിതനും തത്വജ്ഞാനിയും ആയ ജിത്തു പണ്ട് പാടിയിട്ടുണ്ട് (നാഷണൽ അവാർഡ് കിട്ടിയത്കൊണ്ട് നിങ്ങൾ എല്ലാവരും അത് കേട്ടിരിക്ക്യും എന്ന് എനിക്ക്യറിയാം). ഇപ്പോൾ എന്തേ പാടാത്തത് എന്ന് ചോദിച്ചാൽ ഉത്തരം വളരെ ലളിതം, ഇപ്പോൾ ടൈം ഇല്ല [പെണ്ണിനേയും അനേഷിച്ച് സകല Matrimony കളും കയറി ഇറങ്ങുകയാണ്….പാവം ഞാൻ അല്ലേ…? നിങ്ങളും എനിക്ക് വേണ്ടി പ്രാർത്ഥിക്ക്യണേ….(സൈക്കിൾ ചന്ദനതിരികൾ വാങ്ങിയവർക്കായി ഇതാ പ്രാർത്ഥിക്ക്യാൻ ഒരു കാരണം കൂടി) ]
സ്വപ്നങ്ങൾ എന്നും വിജയങ്ങൾ ആകട്ടെ എന്നാണ് ഏതൊരു മനുഷ്യന്റെയും പ്രാർത്ഥന.
പ്രപഞ്ചശക്തി എനിക്ക്യു തരുന്ന പാതയിൽ എന്റെ സ്വപ്നങ്ങളും ഉണ്ടായിരിക്ക്യട്ടെ എന്നാണ് എന്റെ ആത്മാർത്ഥമായ പ്രാർത്ഥന.







കൊള്ളാം , എന്തായാലും നിന്റെ എല്ലാ വിധ സ്വപ്നങ്ങളും സഫലമാകട്ടെ...
ReplyDeletethank u thank u
Delete