പ്രിയപ്പെട്ട മാവേലിക്ക്,
പൊന്നിൻചിങ്ങമാസത്തിലെ തിരുവോണനാളിൽ അങ്ങയുടെ വരവും കാത്ത് ഇരിക്ക്യുകയാണ്
ഞങ്ങൾ.
“മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്നു പോലെ
ആമോദത്തോടെ വസിക്ക്യും കാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനും
കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം”
എല്ലാ വർഷവും പൊന്നിൻ ചിങ്ങമാസത്തിൽ സ്വന്തം പ്രജകളെ
കാണാൻ അങ്ങ് വന്നുചേരുംബോൾ കാതുകളിലേക്ക് ഓടിയെത്തുന്ന ഈ വരികൾ കേൾക്കുംബോൾ
ദേവന്മാർ പോലും അസൂയപെട്ടിരുന്ന അങ്ങയുടെആ ഭരണകാലഘട്ടത്തിൽ ഒരു ദിവസമെങ്കിലും
ജീവിക്ക്യാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ഒത്തിരി ആഗ്രഹിക്ക്യുമായിരുന്നു.
ഇന്നത്തെ നമ്മുടെ നാടിന്റെ സ്ഥ്തി എല്ലാം മാറി പോയി
മാവേലി.
“ഇന്ന് നാട് വാഴുന്നത് ജനസേവനം എന്ന പേരിൽ നാണംക്കെട്ട
രാഷ്ട്രീയം കളിക്ക്യുന്ന രാഷ്ട്രീയക്കാർ ആണ്.
മനുഷ്യരെല്ലാം മ്രുഗങ്ങളെ പോലെയും
ആമോദങ്ങളെല്ലാം ഇന്ന് അഭിനയങ്ങൾ ആയി
മാറിയിരിക്ക്യുന്നു
ആപത്തുകൾ ഒരു നിഴൽ പൊലെ കൂടെയും
നമ്മുടെ നാട് നന്മയിൽ നിന്നും തിന്മയിലേക്ക്
പോയികൊണ്ടിരിക്ക്യുന്നു. നാടിനെ കട്ട് മുടിക്ക്യാൻ വേണ്ടി മാത്രം
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ആണ് മാവേലി ഇന്ന് ഞങ്ങൽക്കുള്ളത്.
പുസ്തകതാളുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന നിയമ വ്യവസ്ഥകൾ ജനങ്ങളിലെ ഭീതി മായ്ച്ചു
കളഞ്ഞിരിക്ക്യുന്നു. ഭീതിയില്ലാത്ത ജനം തെറ്റിൽ നിന്നും തെറ്റിലേക്ക്
പാഞ്ഞോടുകയാണ്.
നമ്മളെല്ലാം അഭിമാനം കൊണ്ടിരുന്ന നാനാത്വത്തിൽ ഏകത്വം
ഇന്ന് പ്രസംഗ വേദികളിൽ മാത്രം നിറഞ്ഞു നിൽക്കുന്നു. തുടച്ചു നീക്കപ്പെട്ടു എന്നു
പറയുന്ന വിവേചനങ്ങൾ എല്ലാം ഇന്ന് കണ്മുൻപിൽ വളരെ വ്യക്തമായി
വിളയാടികൊണ്ടിരിക്ക്യുന്നു.
ദൈവം വിശ്വം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ശക്തി
ശ്രോതസ്സാണെന്നറിഞ്ഞിട്ടും അംഗീകരിക്ക്യാൻ ഇഷ്ടപ്പെടാത്ത ഒരു സമൂഹമായി
മാറിയിരിക്ക്യുന്നു നമ്മുടെ സമൂഹം. ആ സമൂഹത്തിന്റെ ചെയ്തികൾ കാണുംബോൾ മതങ്ങൾ
തമ്മിലടിക്ക്യാൻ വേണ്ടി മാത്രം ഉണ്ടാക്കപ്പെട്ടതാണോ എന്നുവരെ തോന്നിപോകുന്നു.
“ശ്യാമസുന്ദര കേര കേതാര ഭൂമി” എന്നും “കേര നിരകളാടും
ഹരിത ചാരു തീരം” എന്നും “സഹ്യസാനു ശ്രുതി ചേർത്തു വച മണിവീണയാണെന്റെ കേരളം”
എന്നുമൊക്കെ അഹങ്കാരത്തോടെ പാടിയിരുന്ന നമ്മൾ ഇന്ന് അത് പാടുംബോൾ ഒരല്പം ഒന്നു
ആലോചിക്ക്യേണ്ടിയിരിക്ക്യുന്നു. അനധിക്രുതമായ കടന്നുകയറ്റങ്ങളും അതുപോലെ തന്നെ
“അതിവേഗം ബഹുദൂരം” ചിന്താഗതിയിൽ മുഴുകിയിരിക്ക്യുന്ന ആധുനിക സമൂഹവും നമ്മുടെ തനതായ
പ്രക്രുതിയെ നമ്മളിൽ നിന്നും അകറ്റികൊണ്ടിരിക്ക്യുന്നു.
പറ നിറയെ പൊന്നളക്കും പൌർണ്ണമി രാവുകൾ എല്ലാം നമുക്ക്
നഷ്ടപെട്ടിരിക്ക്യുന്നു മാവേലി. ഇന്ന് അതെല്ലാം അയൽ സംസ്ഥാനങ്ങളിലേക്ക്
മാറ്റിയെഴുതപ്പെട്ടിരിക്ക്യുന്നു. കുളിച്ച് തൊഴുവാൻ തുംബപൂ കാവുകളില്ല, മുക്കുറ്റി
ചെടികളില്ല. ഊഞ്ഞാൽ കെട്ടാൻ മരങ്ങൾക്ക് പകരം ഇന്ന് കോൺക്രീറ്റ് ബീമുകൾ ആണ്.
വർഷത്തിൽ പത്ത് ദിവസം പൂക്കളമിടാൻ ഇന്ന് ഞങ്ങൾക്ക് അന്ന്യ സംസ്ഥാനങ്ങളിൽ നിന്നും
പൂക്കൾ വരുന്നതും കാത്തിരിക്ക്യണം.
ഇതാണ് നമ്മുടെ ഇന്നത്തെ കേരളം. ഞാനുൾപ്പടെയുള്ള സമൂഹം
ഇതിനുത്തരവാദികളാണെന്നറിഞ്ഞിട്ടും ആവശ്യകതകളുടെ നിസ്സഹായകതയിൽ കാലം കടന്ന്
പോയികൊണ്ടിരിക്ക്യുന്നു.
നഷ്ടങ്ങളുടെ വേദനയിലും ദേവന്മാർ പോലും അസൂയപ്പെട്ടിരുന്ന
അങ്ങയുടെ ഭരണകാലത്തേയും സേവന മനോഭാവത്തേയും ആദരിച്ചും കൊണ്ട് എല്ലാ വർഷവും ഞങ്ങൾ
പോന്നിൻ ചിങ്ങമാസത്തിൽ ഞങ്ങൾ ഓണം കൊണ്ടാടുന്നു.
ദൈവത്തിന്റെ സ്വന്തം നാടായ ഈ പുണ്യഭൂമിയെ
കാത്തുരക്ഷിക്ക്യുന്നതിന് അങ്ങ് ഒരിക്ക്യൽ കൂടി പിറവിയെടുക്കണം എന്ന ആത്മാർത്തമായ
പ്രാർത്ഥനയോടെ നിർത്തുന്നു.
എന്ന്,
അഞ്ജലി പ്രജിത്ത്.
w/o പ്രജിത്ത്
വിശ്വംഭരൻ.
കോനിക്കര (പി.ഒ)
Near നേതാജി വായനശാല
ത്രിശ്ശൂർ ജില്ല
കേരളം




No comments:
Post a Comment