“മഴ……പ്രപഞ്ച സംഗീതത്തിലെ ആദിതാളം”
“രാപ്പകലുകളിൽ ഇലകളെ നൃത്തം വയ്പ്പിച്ചും കൊണ്ട്
വിരുന്നിനു വന്നവൾ”
മഴയെ കുറിച്ചോർക്കുംബോൾ മനസ്സിലേക്ക് ആദ്യം
ഓടിയെത്തുന്ന ഈ വരികൾ എന്നും എനിക്ക് ഏറെ പ്രിയ്യപ്പെട്ടതാണ്. മഴ ഓർമ്മകളിൽ എന്നും
നിറഞ്ഞു നിൽക്കുന്നു. BLOG എഴുതി തുടങ്ങിയ കാലം മുതൽ മനസ്സിന്റെ ആഗ്രഹം ആയിരുന്നു
മഴയെ കുറിച്ചെഴുതണം എന്നത്, അതെ കൈ കഴക്കുവോളം എനിക്ക് മഴയെ കുറിച്ച് എഴുതണം.
മഴ എനിക്കെന്നും എന്റെ പ്രണയമായിരുന്നു…….
പറയാത്ത മൊഴികളിൽ ഞാൻ ആ പ്രണയത്തെ അറിഞ്ഞിരുന്നു എന്ന്
പറഞ്ഞാൽ, അതാണു സത്യം.
മഴ എന്നിൽ അപകടങ്ങൾ ഒന്നും ഉണ്ടാക്കാത്തതായിരിക്കാം എന്നിലെ മഴയൊടുള്ള പ്രണയം പോലും.
കുഞ്ഞുനാളിൽ മഴയുടെ വിരിമാറിലൂടെ കൈ നീട്ടി
നിൽക്കുംബോൾ ഇത് ഞാൻ നിനക്കുവേണ്ടി മാത്രം പെയ്യുന്നതാണ് എന്ന് എന്റെ കാതുകളിൽ
ചുടുനിശ്വാസത്തിലൂടെ അവൾ പറയുന്നതായി എനിക്ക് തോന്നുമായിരുന്നു. അതെ, മഴയുടെ
വിരിമാറിലൂടെ കൈ നീട്ടി നിൽക്കുന്ന കുഞ്ഞിന്റെ കൌതുകം അവൾ അറിയുന്നുണ്ടെന്ന്
എനിക്കറിയാമായിരുന്നു. ഒരോ മഴതുള്ളിയും എന്നോട് പറയുന്നുണ്ടായിരുന്നതും അവളുടെ
പ്രണയത്തെ കുറിച്ചായിരുന്നു.
ഞാൻ നീട്ടിയ കൈകളും അവളെ മാത്രമേ അറിയുന്നുണ്ടായിരുന്നുള്ളൂ.
എന്റെ കണ്ണിലെ കൌതുകം കണ്ട് കൊണ്ട് അവളും താളത്തിനൊത്ത് പെയ്തിറങ്ങി. ഇന്നും ഒരു
വിളിപാടകലെ അവൾ എനിക്കുവേണ്ടി മാത്രം
പെയ്യാൻ കൊതിച്ച് നിൽക്കുകയാണ്. ഇന്ന് അത് എനിക്ക് പറയുന്ന മൊഴികൾ ആയി
മാറ്റപ്പെട്ടിരിക്കുന്നു.
അതെ അവൾ എനിക്ക് വേണ്ടി മാത്രം
ഊഞ്ഞാൽ കെട്ടിയ മഴതുള്ളികൾ. കണ്ടുവെച്ച സ്വപ്നങ്ങൾ എല്ലാം ചേർത്ത് ഇന്ന് മഴയായ്
പെയ്തുകൊണ്ടിരിക്കുന്നു. മനസ്സിൽ കുളിരും ഹൃദയത്തിൽ പ്രണയവും സിരകളിൽ ജീവനും നിറച്ച് ഇന്ന് എനിക്കരികിലെപ്പോഴും. ചേർന്നിരുന്നു നനയാൻ കൂടെ ഒത്തിരി
മഴക്കാലങ്ങളും
മഴക്കാലത്ത്
ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുന്നതിൻറെ ഒരു സു:ഖം, അതൊന്ന് വേറെ
തന്നെ. അത് അനുഭവിച്ച് തന്നെ അറിയണം. ഇന്നതിന് ഇരട്ടി മധുരമാണ്. കാരണം പ്രപഞ്ച
സ്രുഷ്ടി എനിക്ക് നൽകിയ സൗഭാഗ്യവും കൂടെ കൂട്ടിനുണ്ട്.
ആ പാട്ടിന് പിറകെ വരാനിരിക്കുന്ന അമൃത വർഷത്തിനായി
ഞങ്ങൾ ക്ഷമയോടെ കാത്തിരിക്കുമായിരുന്നു.
കാത്തിരിപ്പിനൊടുവിൽ അവൾ വന്നണയുംബോൾ
ഉയർന്ന് പൊങ്ങുന്ന പുതുമണ്ണിന്റെ ഗന്ധം ആർത്തിയോടെ ശ്വസിക്കാൻ ഞങ്ങൾ
മത്സരിച്ചിരുന്നതും എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ.
അവസാനം ആ സുഗന്ധത്തിൽ ഭൂമി തൻ
തംബുരുവിൽ ശ്രുതി മീട്ടി അവൾ പോയ്മറഞ്ഞപ്പോൾ ഞങ്ങളിലുണ്ടായ ശ്യൂന്യത.
ശ്യൂന്യതകൾക്കുമപ്പുറം
ഋതുഭേതങ്ങളിൽ അവൾ വീണ്ടും വന്നണയും എന്ന പ്രതീക്ഷയിൽ അവൾക്കുവേണ്ടി സൂക്ഷിച്ചു
വച്ച പ്രണയവുമായി വീണ്ടും ഒരു കാത്തിരിപ്പ്.…
“കുടകൾ”.
വർണ്ണശഭലമായ കുടകൾ മഴക്കെന്നും ഒരു അലങ്കാരം ആണ്. ചേബിലയിലും വാഴയിലയിലും തുടങ്ങി
കുടയിലെത്തി നിൽക്കുന്ന പാരബര്യം.
മഴയുടെ
സൗന്ദര്യം അതിന്റെ പൂർണ്ണതയിൽ എത്തുന്നത് വർണ്ണശഭലമായ കുടകൾ നിരത്തിലിറങ്ങുംബോൾ ആണ്
എന്ന് ഒരു പണ്ഡിതൻ (ബിജുമോൻ) ഒരിക്കൽ പറയുന്നതു ശ്രദ്ധയിൽപ്പെട്ടു. എന്നിലെ
ആസ്വാദകനെ ഉണർത്താൻ പണ്ഡിതന്റെ (ബിജുമോൻ) ആ വാചകങ്ങൾ ധാരാളമായിരുന്നു.
തികച്ചും
വ്യത്യസ്തവും എന്നാൽ ഒത്തിരി ആകർഷകവും ആയ കുടകളെ തേടി ഞാൻ യാത്ര തുടങ്ങി. ഒടുവിൽ മനസ്സിനിഷ്ടം
തോന്നിയ കുടയിൽ ആധുനികതയുടെ സങ്കീർണ്ണതകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നത്
എന്നെ ഒത്തിരി സന്തോഷിപ്പിച്ചു.
ഒരു കുട
കയ്യിലുണ്ടെങ്കിൽ ഏതു മഴയത്തും ഇറങ്ങി നടക്കാൻ മനസും ശരീരവും ഒരുപോലെ
ഇഷ്ടപ്പെട്ടിരുന്ന കാലം.
(തുടരും)


















Super
ReplyDeleteSuper my dear,
ReplyDelete